Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്‍ഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഒമ്പത് മുതല്‍ 14വരെ ജില്ലയില്‍ പര്യടനം നടത്തും

05 Feb 2026 09:53 IST

Jithu Vijay

Share News :

മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എല്‍ഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഒമ്പത് മുതല്‍ 14വരെ ജില്ലയില്‍ പര്യടനം നടത്തും. 16 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം യുഡിഎഫിന്റെ വർഗീയ കൂട്ടുകെട്ടും കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടികളും തുറന്നുകാട്ടുമെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.


ഒമ്പതിന് ഉച്ചയ്ക്കുശേഷം മൂന്നിന് വള്ളിക്കുന്ന് മണ്ഡലത്തിലാണ് ആദ്യസ്വീകരണം. വൈകിട്ട് നാലിന് വേങ്ങര, അഞ്ചിന് മലപ്പുറം എന്നിവിടങ്ങളിലും പര്യടനം നടത്തും. 10ന് രാവിലെ 10ന് കൊണ്ടോട്ടിയില്‍നിന്ന് ജാഥ തുടങ്ങും.

ഉച്ചയ്ക്കുശേഷം മൂന്നിന് ഏറനാട്, നാലിന് നിലമ്പൂർ മണ്ഡലങ്ങളിലെ പര്യടനശേഷം അഞ്ചിന് വണ്ടൂരില്‍ സമാപിക്കും. 11ന് രാവിലെ 10ന് മഞ്ചേരിയില്‍ നിന്ന് തുടങ്ങി മൂന്നിന് മങ്കട, നാലിന് പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലൂടെ വൈകിട്ട് അഞ്ചിന് കോട്ടക്കലിലെത്തും.


പൊതുപണിമുടക്കായതിനാല്‍ 12ന് പര്യടനമില്ല. 13ന് രാവിലെ 10ന് തിരൂരങ്ങാടിയില്‍നിന്ന് ജാഥ തുടങ്ങും. മൂന്നിന് താനൂർ, നാലിന് തിരൂർ എന്നിവിടങ്ങളിലൂടെ വൈകിട്ട് അഞ്ചിന് പൊന്നാനിയില്‍ സമാപിക്കും. 14ന് രാവിലെ 10ന് ജില്ലയിലെ അവസാനകേന്ദ്രമായ തവനൂരില്‍ സ്വീകരണം നല്‍കും. തുടർന്ന് പാലക്കാട് ജില്ലയിലേക്ക് കടക്കും.


കെ.എസ്. സലീഖ (സിപിഎം), പി. സന്തോഷ് കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്-എം), പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍), അഡ്വ. പി.എം. സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ്-ബി), അഡ്വ. എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎല്‍), അഡ്വ. നൈസ് മാത്യു (കേരള കോൺഗ്രസ്-സ്കറിയ) എന്നിവർ ജാഥാംഗങ്ങളാണ്.

Follow us on :

More in Related News