Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിൽഡിംഗ് പെർമിറ്റ് ഫീസ് കൂട്ടിയ നടപടി പിൻവലിക്കണം : ഐ.എൻ.ടി.യു.സി

06 Jul 2024 05:28 IST

Preyesh kumar

Share News :

അരിക്കുളം: അന്യായമായി വർദ്ധിപ്പിച്ച ബിൽഡിംഗ് പെർമിറ്റ് ഫീസ് പിൻവലിക്കണമെന്ന് ഐ എൻ . ടി യു സി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു സാധാരണകാർക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണ് അടുത്ത കാലത്ത് വർദ്ധിപ്പിച്ച ബിൽഡിംഗ് പെർമിറ്റ് ഫീസ്. പാവപ്പെട്ട ജനങ്ങൾ ലോൺ എടുത്തും മറ്റുമാണ് ഒരു വീട് നീർമ്മിക്കുന്നത് മാനദണ്ഡമില്ലാതെ ഫീസ് വർദ്ധിപ്പിച്ച് സർക്കാർ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് പിൻവലിച്ച് പഴയപടിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


ഐ.എൻ ടി യു സി അരി ക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ കണ്ണമ്പത്ത് , രാമചന്ദ്രൻ ചിത്തിര,പി.എം. രാധ , റിയാസ് ഊട്ടേരി ടി.ടി. രാഗേഷ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News