Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 20:47 IST
Share News :
വൈക്കം: വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള മുഖ സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത് .
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്.ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. ശ്രീലത ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയെ എൽപ്പിച്ചു. പ്രതീകന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എറ്റുവാങ്ങുന്നതായി വിശ്വാസം.
ചടങ്ങിൽ അസിസ്റ്റൻഡ് കമ്മിഷണർ എം.ജി. മധു മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 17 മുതൽ 20 വരെ തുടർച്ചയായി നാലു ദിവസങ്ങളിലായാണ് മുഖ സന്ധ്യ വേല നടക്കുന്നത്. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന രീതിയിലാണ് മുഖ സന്ധ്യ വേല നടത്തിവരുന്നത്. ഏറ്റുമാനൂർ , തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാർ തുടർച്ചയായി നാലു ദിവസം കൊണ്ട് നടത്തിയിരുന്നതാണ് മുഖ സന്ധ്യ വേല. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമായി നടന്നു വരുന്നു.സമൂഹ സന്ധ്യ വേല നവംബർ. 7 ന് തുടങ്ങും. 7ന് വൈക്കം സമൂഹം, 9 ന് തെലുങ്ക് സമൂഹം, 10 ന് തമിഴ് വിശ്വ ബ്രമ്മ സമാജം 11 ന് വടയാർ സമൂഹം എന്നിവയുടെ സന്ധ്യ വേലയുമാണ് നടക്കുക.
വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ, കൊടിയേറ്ററിയിപ്പ് എന്നിവ നവംബർ 11 നും 12 ന് കൊടിയേറ്റും നടക്കും.. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബർ.23 ന് നടക്കും.. 24 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. 25 ന് മുക്കുടി നിവേദ്യവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.