Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 06:46 IST
Share News :
മുക്കം: മണാശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയിൽ ലഹരി സംഘo ആക്രമിച്ച് ഡൈവറെ സാരമായ പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ റിമാൻ്റിൽ . മലയമ്മ കാഞ്ഞിരത്തിങ്കൽകുന്നുമ്മൽ വി.കെ. ദിലീഷ് (39) , മണാശ്ശേരി വാഴക്കാട്ട് പൊയിലിൽ ഷിബു (47 ) മണാശ്ശേരി പുതിയ തൊടികയിൽ പി.പി. പ്രജീഷ് (34) മണാശ്ശേരി വാപ്പാട്ടിൽ പ്രവീൺ (32), മണാശ്ശേരി കീത്താനിങ്ങാട്ട് രാകേഷ് (40) , മണാശ്ശേരി പുതിയ തെടികയിൽ സജീഷ് കുമാർ (36) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. മണാശ്ശേരി കെ എം സി ടി മെ ഡിക്കൽ കോളേജിലെ ഡ്രെവറും , ചാത്തമംഗലം നെ ച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫ (56)ആറംഘം ആക്രമിച്ച് സാരമായ പരിക്കേ ൽപ്പിച്ചത്.ചൊവ്വാഴ്ച്ച രാത്രി 9 മണി മണാശ്ശേരിയിലാണ് സംഭവം. മണാശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് ശേഷം സംഘം പണം നൽകാൻ മുസ്തഫയോട്സംഘംആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച മുസ്തഫയെ സംഘം മർദ്ധിക്കുകയും ഇരുചക്ര വാഹനം അടിച്ച് തകർക്കുകയും ചെയ്തതിരുന്നു. തലക്കും, നട്ടെല്ലിനുO സാരമായ പരിക്കേറ്റ മുസ്തഫയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .ആക്രമത്തിനിടയിൽ മുസ്തഫയുടെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ നഷ്ടപെട്ട തായി പരാതിയുണ്ട്. പ്രതികളിൽ ചിലർ പിടിച്ച് പറി , മോഷണം തുടങ്ങി കേസ്സുകളുള്ളതായി പേലീസ് പറഞ്ഞു. മുക്കം എസ.ഐ കെ വി മഹേഷിൻ്റെ നേതൃത്വത്തിൽ കേസ്സ് അന്വേഷണം. എസ് ഐ മാരായ കെ . ശ്രീജേഷ്, ഷിബിൽ ജോസഫ്, എസ്.എസ് സി.പി.ഒ ബിജു, സിവിൽ പോലീസ്സ് ഓഫീസർമാരായ ജബീർ, അഭിലാഷ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പേ ാലീസ്സ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ചിത്രം: ഡ്രൈവറെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രാകേഷ്, പ്രവീൺ,ഷിബു. പ്രജീഷ് കുമാർ, ദിലീഷ് , സജീഷ് കുമാർ .
Follow us on :
Tags:
More in Related News
Please select your location.