Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്മാട് ടൗണിൽ ട്രാഫിക് ക്രമീകരണ കമ്മിറ്റിയുടെ തീരുമാനങ്ങളെ കാറ്റിൽ പറത്തി

04 Sep 2024 10:02 IST

Jithu Vijay

Share News :



തിരൂരങ്ങാടി : വളരെ കെട്ടിഘോഷിച്ചു നടപ്പിലാക്കപ്പെട്ട ചെമ്മാടങ്ങാടിയിലെ ട്രാഫിക് ക്രമീകരണം മുതലാളിമാരുടെ കയ്യിൽ അമ്മാനമാടുന്നു. ചെമ്മാട്ങ്ങാടിയിൽ കോഴിക്കോട് റോഡ് പോകുന്ന ബസുകൾ ട്രാഫിക് ക്രമീകരണ കമ്മിറ്റിയുടെ തീരുമാനപ്രകാരം പഴയ ഭാഗത്ത് തന്നെ നിലനിർത്തും എന്നായിരുന്നു പത്രമാധ്യമങ്ങളിൽ വന്നിരുന്നത്. എന്നാൽ ചില സുഹൃത്തു താൽപര്യക്കാരുടെ താൽപര്യം സംരക്ഷിക്കാനായി നഗരസഭ പണിത ബസ്റ്റോപ്പ് നിലവിലെ ബസ്റ്റോപ്പിൽ നിന്നും 6 മീറ്റർ മുകളിലേക്കാണ് ചില സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ആണെന്ന് നാട്ടുകാർ പരാതി പറയുന്നു.


ചെമ്മാട് നിന്നും ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസുകൾ രണ്ടു ബസ്സുകൾ ഒരുമിച്ച് നിർത്തിയാൽ പരപ്പനങ്ങാടി റോഡ് ബ്ലോക്ക് ആകും ഇതറിഞ്ഞുകൊണ്ടു തന്നെയാണ് മുൻ അധികൃതർ ബസ്സുകൾ താഴെ സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ ചില ഉന്നതന്മാരുടെ കൈകടത്തൽ കാരണം നിലവിലെ സ്റ്റോപ്പിൽ നിന്നും മുകളിലേക്കാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇതുപോലെ ബസുകൾ വില്ലേജ് ഓഫീസിന് മുന്നിൽ നിർത്തുന്നത്, ഓട്ടോ സ്റ്റാൻഡിങ് അനുവദിച്ച പോലീസ് സ്റ്റേഷന് മുമ്പിൽ ഓട്ടോ നിർത്താതത്,

ആളെ പൊറുക്കിക്കൊണ്ടുപോകുന്ന ബസ്സുകളുടെ ഓട്ടം എല്ലാം ഇപ്പോഴും നിയന്ത്രണാധിതമാണ് ഇതിനെതിരെ ട്രാഫിക് ക്രമീകരണ കമ്മിറ്റിക്കും മറ്റു ഡിപ്പാർട്ട്മെന്റുകൾക്കും പരാതി കൈമാറുമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരുതങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് , സെക്രട്ടറി എം സി അറഫാത്ത് പറപ്പുറം പറഞ്ഞു

Follow us on :

More in Related News