Fri May 23, 2025 12:13 AM 1ST

Location  

Sign In

കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

13 Jan 2025 21:38 IST

Jithu Vijay

Share News :

കണ്ണൂർ : കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജില്ലാ അഗ്രി ഹോര്‍ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പത്മനാഭന്‍ പ്രകാശനം നിര്‍വഹിച്ചു. മീഡിയാ കണ്‍വീനര്‍ ടി.പി വിജയന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. കണ്ണൂര്‍ ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി പി.വി രത്‌നാകരന്‍, മുന്‍ സെക്രട്ടറി വി.പി കിരണ്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി 16 മുതല്‍ 27 വരെ പോലീസ് മൈതാനിയിലാണ് പുഷ്‌പോത്സവം നടക്കുന്നത്.

Follow us on :

More in Related News