Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 08:02 IST
Share News :
ഐഎച്ച്കെ സംസ്ഥാന സമ്മേളനം
പറവൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് (ഐഎച്ച്കെ) 37-ാമത് സംസ്ഥാന വാർഷിക സമ്മേളനവും, ശാസ്ത്ര സെമിനാറും 11, 12 തീയതികളിൽ പറവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
11 രാവിലെ 9.30ന് പിഡബ്ള്യുഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം പറവൂർ നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. ഐഎച്ച്കെ സംസ്ഥാന പ്രസിഡൻ്റ് ഡോ. രെജു കരീം അധ്യക്ഷനാകും.12 പകൽ 11ന് വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര സെമിനാർ ''ഡെർമിനോസ് 2024'' പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ത്വക്ക് രോഗങ്ങളിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയും പുതിയ മരുന്നുകളും ചികിത്സാ പുരോഗതികളും ചർച്ച ചെയ്യുന്ന ശാസ്ത്ര സെമിനാറിന് ഡോ. മാത്യു കുര്യൻ, ഡോ. മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകും. ഈ വർഷത്തെ മികച്ച ഹോമിയോപതി ഡോക്ടർക്കുള്ള എൻ കെ ജയറാം അവാർഡ് നേടിയ ഡോ.എസ് മണിലാലിന് പുരസ്കാരം സമ്മാനിക്കും. ഐഎച്ച്കെ സംസ്ഥാന പ്രസിഡൻ്റ് ഡോ.റെജു കരീം, വൈസ് പ്രസിഡൻ്റ് ഡോ. മൃദുൽ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ടി എച്ച് ഫൈസൽ, സയൻ്റിഫിക്ക് കമ്മിറ്റി ചെയർമാൻ ഡോ. ഫിലിപ്സൺ ഐപ്പ്, ഐഎച്ച്കെ ജില്ലാ സെക്രട്ടറി ഡോ. കെ മോഹൻകുമാർ, ജോയിൻ്റ് സെക്രട്ടറി ഡോ. എസ് സുമത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.