Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 12:47 IST
Share News :
തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വണ്ണപ്പുറത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തൊടുപുഴയില്‍ മങ്ങാട്ടുകവല, മത്സ്യമാര്‍ക്കറ്റ്, ബോയ്സ് ഹൈസ്‌കൂളിന് സമീപം, ഇടുക്കി റോഡ്, കിഴക്കേയറ്റം, ധന്വന്തരി ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ എന്നിവിടങ്ങളിലും വണ്ണപ്പുറം ടൗണിലുമാണ് പോസ്റ്ററുകള്‍ കണ്ടത്. രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തല്‍ വിരുദ്ധ പ്രചാരണ സമിതിയുടെ പേരിലുള്ള പോസ്റ്ററില്‍ യു.എ.പി.എ ഭീകരനിയമം റദ്ദാക്കുക, മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളല്ല, യഥാര്‍ത്ഥ രാജ്യസ്നേഹികളാണ് എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. എല്ലാ പോസ്റ്ററുകളിലും ഒരേ വാചകങ്ങളാണ്. ഇത്തരമൊരു സംഘടന നിലവിലുള്ളതല്ലെന്ന് പോലീസ് സൂചിപ്പിച്ചു. പഴയ നക്സല്‍ സംഘടനകളുമായി ആഭിമുഖ്യമുള്ള ഒന്നോ രണ്ടോ പേര്‍ പ്രതിഷേധ സൂചകമായി ചെയ്തതാകാമെന്നാണ് കരുതുന്നത്. നിലവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Follow us on :
More in Related News
Please select your location.