Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കൈവശം വച്ച കേസിൽ ശിക്ഷിച്ചു

29 Jul 2024 19:30 IST

Anvar Kaitharam

Share News :

കഞ്ചാവ് കൈവശം വച്ച കേസിൽ ശിക്ഷിച്ചു


പറവൂർ: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട 1.500 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു.

പശ്ചിമബംഗാൾ മുർഷിദാബാദ് ഇസ്ലാംപുർ ഗോസ് സർക്കാർ പാരയിൽ റബിഉൾ ആലം (35) നെയാണ് മൂന്ന് വർഷം കഠിന തടവിനും, 25000 രൂപ പിഴയടക്കാനും പറവൂർ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി സി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2017 ഡിസംബർ ഒമ്പതിന് രാത്രി തൊടുപുഴ- മൂവാറ്റുപുഴ റോഡിലെ എടയ്ക്കാട്ടുകയറ്റം കവലയിലുള്ള വെയ്റ്റിംഗ് ഷെഡിൽ നിന്നാണ് കഞ്ചാവുമായി ഇയാൾ മൂവാറ്റുപുഴ എക്സൈസിൻ്റെ പിടിയിലായത്. ഒറീസയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്നതായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ അനിൽകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രൊസിക്യൂഷന് വേണ്ടി എൻ കെ ഹരി ഹാജരായി.

Follow us on :

More in Related News