Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 18:44 IST
Share News :
തിരുരങ്ങാടി : ബദർ യുദ്ധ സ്മരണ പുതുക്കി നാടൊട്ടുക്കും ബദർ ദിനം ആചരിച്ചു. ബദർ യുദ്ധത്തിൽ മരണമടഞ്ഞ 313 ശുഹദാക്കളെ അനുസ്മരിച്ച് കൊണ്ട് വിവിധ സ്ഥലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും മൗലിദ് പാരായണവും അന്നദാനവും സമൂഹ ഇഫ്താറുകളും നടന്നു.
ബദർ ദിനത്തോടനുബന്ധിച്ച് മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. കോളേജ് അങ്കണത്തിൽ നടന്ന മൗലിദ് പാരായണത്തിനും അനുസ്മരണ പരിപാടിക്കും സയ്യിദ് തുറാബ് തങ്ങൾ, അബ്ദുറഹ്മാൻ ബാഖവി വണ്ടൂർ , അബ്ദുൽ കരീം അഹ്സനി കരുളായി, അജ്മൽ അദനി മൂർക്കനാട് , യൂസുഫ് സഖാഫി, ജുനൈദ് അസ്ഹരി, ശിഹാബ് സൈനി , വി.പി. റാഷിദ്, ഷിംശാദ് ഫാളിലി നേത്രത്വം നൽകി. തുടർന്ന് ആയിരത്തോളം പേർ പങ്കെടുത്ത സമൂഹ ഇഫ്താറും നടന്നു.
കളത്തിങ്ങൽ പാറ മസ്ജിദ് ജലാലിയ്യയിൽ ബദർ അനുസ്മരണ പരിപാടിയും അന്നദാനവും നടത്തി. മൂന്നിയൂർ നെടുംപറമ്പ് ഗ്ലിറ്റേഴ്സ് ക്ലബ്ബ് സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. ടി. ഹുസൈൻ ടി, ഉസ്മാൻ , ഫാസിൽ വി, മുസ്ഥഫ പി.വി.പി. തുടങ്ങിയവർ നേത്രത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.