Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനം ആർക്കൊപ്പം: വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേയ്ക്ക് എത്തി തുടങ്ങി

13 Nov 2024 08:18 IST

Enlight News Desk

Share News :

പതിവിലും കൂടുതലായ ആരോപണ പ്രത്യാരോപണങ്ങളുൾപെടുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേയ്ക്ക് എത്തി തുടങ്ങി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 


വയനാട്ടിൽ കോൺഗ്രസ് സ്ഥാനാത്ഥിയും ദേശീയ നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷമാണ് യുഡിഎഫ് കോട്ടകളുടെ ആത്മവിശ്വാസം. എന്നാൽ അവിടെ അട്ടിമറി വിജയം സാധ്യമാക്കാമെന്നാണ് ഇടതുപക്ഷം സത്യൻ മൊകേരിയിലൂടെ ലക്ഷ്യംവെയ്ക്കുന്നു. അതേ ആത്മ വിശ്വാസത്തോടെയാണ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും എത്തിയിരിക്കുന്നത്. 16 സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും വയനാട്ടിൽ മത്സര ചിത്രത്തിൽ ഈ മൂന്ന് മുന്നണികൾ മാത്രമാണ്. 

ചേലക്കരയിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, കെ രാധാകൃഷ്ണനെ പിന്തുണയോടെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ് എന്നിവർ നേർക്ക് നേരെയാണ് മത്സരം എന്നാണ് പറയപെടുന്നത്. ഇവർക്ക് വെല്ലുവിളി ഉയർത്താൻ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും രം​ഗത്തുണ്ട്.


ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്‌. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന, ജില്ലാ അതിർത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കിയിട്ടുണ്ട്. സ്‌ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്‍പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും. 

ചേലക്കരയിൽ തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴിൽ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്. മണ്ഡലത്തിൽ പ്രശ്നസാധ്യതാ ബൂത്തുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളിൽ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷൻ പട്രോളിങും നടത്തും.  

Follow us on :

More in Related News