Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 07:49 IST
Share News :
ഏന്തയാർ . കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് നടപ്പാലം നിർമാണം ഇന്ന് ആരംഭിക്കും....
മഴ കനത്തതോടെ പുല്ല കയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉണ്ടായിരുന്ന ഗതാഗത സംവിധാനം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ പരിസരവാസി നജീബിൻ്റെ നേതൃത്വത്തിൽ ആലോചന നടത്തിയത്. വിവരം ജനപ്രതിനിധികളെയും അറിയിച്ചു.
ഇതിനിടയിൽ ഒരു വിഭാഗം പാലത്തിനായി സത്യാഗ്രഹസമരവും ആരംഭിച്ചിരുന്നു. എന്നാൽ പുതുതായി നിർമിക്കുന്ന നടപ്പാലവും സമരവുമായി യാതൊരു ബന്ധവുമില്ലന്നു നാട്ടുകാർ പറഞ്ഞു. പാലത്തിൻ്റെ ആവശ്യകത മനസിലാക്കിയാണ് നാട്ടുകാർ ഒത്തു ചേർന്ന് നടപ്പാലം നിർമിക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ ഇതിൻ്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ ഒരു സമരസമിതിയേയും അനുവദിക്കില്ലന്നു അവർ പറയുന്നു.
വിഷയം വിവാദമായതിനിടയിൽ പഞ്ചായത്തു വക പാലം നിർമാണം ഇന്നാരംഭിക്കുമെന്ന രീതിയിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസ്താവന ഇറക്കിയതും നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. തങ്ങൾ നിർമിക്കാൻ തീരുമാനിച്ച പാലം പഞ്ചായത്ത് നിർമിക്കുന്നു എന്ന രീതിയിലാക്കുന്നു എന്നു മനസിലാക്കി അനാവശ്യ പ്രചരണം നൽകിയതും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. എങ്കിൽ പഞ്ചായത്തുകൾ പാലം നിർമ്മിക്കട്ടെയെന്നും രണ്ടു ദിവസം കഴിഞ്ഞ് തങ്ങളുടെ പാലം മതിയെന്നും സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാർ പ്രതികരിച്ചു. ഇതോടെ കൊക്കയാർ പഞ്ചായത്ത് പ്രസിഡൻ്റ് ബന്ധപ്പെടുകയും നാട്ടുകാർക്കൊപ്പമാണന്നും ഉറപ്പുനൽകി. അല്ലാതെ സമരക്കാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് എടുത്ത തീരുമാനമല്ലന്നും നാട്ടുകാർ നിർമിക്കുന്ന ജനകീയ പാലമാണിതന്നും ഉറപ്പു ലഭിച്ചതോടെ ഇന്നു പാലം നിർമാണം ആരംഭിക്കാൻ നാട്ടുകാർ തീരുമാനിക്കുകയുമായിരുന്നു. കൂടാതെ പ്രധാന പാലം നിർമിക്കുന്ന കരാറുകാരനും നാട്ടുകാരോട് സഹകരിക്കാമെന്നു ഉറപ്പു നൽകിയിട്ടുണ്ട്.
സമരം വിജയമെന്ന പേരിൽ സോഷ്യൽ മീഡിയായിൽ വ്യാജ വാർത്തകൾ നൽകിയതായും ശുദ്ധ അസംബന്ധമാണന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
മുൻപ് ജനകീയ പാലം നിർമ്മിച്ച് ജനശ്രദ്ധ നേടിയവരാണ് നജീബിൻ്റെ നേതൃത്വത്തിലുള്ള നാട്ടുകാർ
Follow us on :
Tags:
More in Related News
Please select your location.