Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 20:04 IST
Share News :
കുന്ദമംഗലം :ശാസ്ത്രപ്രചാരകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേന്ദ്രൻചെത്തുകടവ് എഴുതിയ "ആകാശ വിസ്മയങ്ങൾ'എന്ന പുസ്തകം പ്രകാശനംചെയ്തു. ചാത്തങ്കാവ് പൊതുജന വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം കുന്ദമംഗലം മേഖല പ്രസിഡന്റ് സിദ്ധാർത്ഥൻ മാസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് ചെയർമാൻ വി.സുന്ദരൻ പുസ്തകം ഏറ്റുവാങ്ങി.വായനശാല പ്രസിഡന്റ് കെ. പി. മനോജ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.യു. പി നാസർമുക്കം പുസ്തകം പരിചയപ്പെടുത്തി ലൈബ്രറി കൌൺസിൽ കുന്ദമംഗലം പഞ്ചായത്ത് നേതൃസമിതി കൺവീനർ എം. മാധവൻ,ശ്രീനിവാസൻചെറുകുളത്തൂർ ,സുബ്രമണ്യൻ, എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.രത്‌നാകരൻ സ്വാഗതവും പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.