Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 21:19 IST
Share News :
പുതുക്കാട് : ആമ്പല്ലൂരിലെ തീയേറ്റര്‍ സമൂച്ചയത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരനെ അടിയന്തിരമായി ഒഴിവാക്കാന്‍ മന്ത്രി സജി ചെറിയാന് നിര്‍ദ്ദേശം നല്കി. തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണം സ്തംഭനാവസ്ഥയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി വിഷയത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് കെ കെ രാമചന്ദ്രന് എം എല്‍ എ മന്ത്രിക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് നടപടി.
തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം 18 നു സാംസ്കാരിക വകുപ്പിന്റെ ഉന്നത തല സംഘം കെ കെ രാമചന്ദ്രന് എം എല്‍ എ യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും. ബുധനാഴ്ച മന്ത്രി സജി ചെറിയന്റെ ചേമ്പറില്‍ ഇതുസംബന്ധിച്ച് യോഗം ചേര്‍ന്നു. കെ കെ രാമചന്ദ്രന് എം എല്‍ എ യെ കൂടാതെ, അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖൊര്പഡെ, കെ എസ് എഫ് ഡി സി ചെയര്മാന് ഷാജി എന്‍ കരുണ്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.