Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കപ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്ക് പിറന്നാൾ സദ്യ നൽകി സ്കൂൾ വിദ്യാർഥി.

01 Sep 2024 14:52 IST

santhosh sharma.v

Share News :

വൈക്കം: തൻ്റെ പിറന്നാൾ ദിനത്തിൽ അന്തേവാസികൾക്ക് സദ്യ ഒരുക്കി സ്കൂൾ വിദ്യാർഥി. വൈക്കം ബി എച്ച് എസ് എസ്സിലെ 10-ാം ക്ലാസ് വിദ്യാർഥി അക്കരപ്പാടം അഞ്ചോടിയിൽ ഏ.പി തിലകൻ, ഷീന ദമ്പതികളുടെ മകൻ ശ്രീദേവാണ് തൻ്റെ 15-ാം ജന്മദിനത്തിൽ വൈക്കപ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്ക് വിഭവസമൃദ്ധമായ പിറന്നാൾ സദ്യ നൽകിയത്. അന്തേവാസികൾക്ക് സദ്യ വിളമ്പിയും കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് അവർക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചും ജന്മദിനാഘോഷം വേറിട്ടതാക്കിയത്.

വടയാർ ഇളങ്കാവ് ഗവ. യു പി സ്കൂളിലെ ഹൃദയ പൂർവ്വം പദ്ധതിയുടെ ഭാഗമായിട്ടാണ് തൻ്റെ ജന്മദിനം അന്തേവാസികൾക്കൊപ്പം ചിലവിട്ടത്. തലയോലപ്പറമ്പ് പോലീസ് പി ആർ ഒ മോഹനൻ ടി.ആർ ഭക്ഷണ വിതരണം ചെയ്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ രക്ഷാകർത്തൃസമിതി അംഗങ്ങളായ കെ.എസ് ശശികല, രവീന്ദ്രൻ, എം. സന്തോഷ്, ഏ.എസ് സമ്പത്ത് ജീവനിലയം ട്രസ്റ്റ് സെക്രട്ടറി ജോബ് പൂതവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News