Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ് എട്ടാം അനുസ്മരണം നടത്തി

30 Jun 2024 13:18 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം : കേരള ജേണലിസ്റ്റ് യൂണിയൻ മുണ്ടക്കയം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ് എട്ടാം അനുസ്മരണം നടത്തി. മേഖല ഇൻചാർജ് സാജിദ് എ. ബി. സി.യുടെ അധ്യക്ഷതയിൽ കെ.ജെ.യു ജില്ല ആക്ടിണ്ട് പ്രസിഡൻ്റ് കെ.ജെ. തമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.ഷൺമുഖൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ. രഞ്ജിത് , ടി.എസ്. അൻസർ , സാൻ്റോ ജേക്കബ്,ഉണ്ണി പുഞ്ചവയൽ, 

നൗഷാദ് വെംബ്ലി എന്നിവർ സംസാരിച്ചു.,

ഗ്രാമീണ മേഖലയിൽ നിന്നും രാജ്യത്തിൻ്റെ തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകനായി ഉയർന്നിരുന്ന സനൽ ഫിലിപ്പിൻ്റെ വേർപാട് മാധ്യമ രംഗത്തിന് തീരാ നഷ്ടമാണന്ന് യോഗം അഭിപ്രായപ്പെട്ടു.

Follow us on :

More in Related News