Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 13:37 IST
Share News :
അനിശ്ചിതത്വത്തിന് വിരാമം /
വാസന്തി വിജയന് ആഗസ്റ്റ് പകുതി വരെ പ്രസിഡണ്ടായി തുടരാം
മുക്കം: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയെ സംബന്ധിച്ച് നിലനിന്നിരുന്ന
അനിശ്ചിതത്വത്തിന് പരിഹാരമായി. നിലവിലെ പ്രസിഡണ്ടായ കോൺഗ്രസിലെ വാസന്തി വിജയന് ആഗസ്റ്റ് പകുതി വരെതുടരാനുള്ള
ധാരണചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതോടെയാണ് തൽക്കാലികമായി ഉണ്ടായിരുന്ന പ്രതിസന്ധിക്ക് പരിഹാരമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം
യുഡിഎഫ് നേതാക്കന്മാരുടെയും യുഡിഎഫ്, ആർ എം പി ഐ ചെയർമാൻ മാരുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പുതിയ തീരുമാനം ഉണ്ടായത്.യോഗത്തിൽ കെ എ ഖാദർ മാസ്റ്റർ, കെ മൂസ മൗലവി ,വളപ്പിൽ റസാഖ്, എ കെ മുഹമ്മദലി ,എൻ പി അഹമ്മദ്, നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ, വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി ഖാദർ, പി സി കരീം, കെ ലത്തീഫ് മാസ്റ്റർ, കെ ഉസ്മാൻ, വി.എസ് രഞ്ജിത്ത്, യൂ ഗഫൂർ , ജയശ്രീ, ഗീതാമണി, നിധീഷ്, ശ്രീജ എന്നിവർ പങ്കെടുത്തു.കെ പി രാജശേഖരൻ സ്വാഗതവും കെ.എം അപ്പു കുഞ്ഞൻ നന്ദിയും പറഞ്ഞു.
കോൺഗ്രസിലെ വാസന്തി വിജയൻ്റെ പ്രസിഡണ്ട് കാലാവധി അവസാനിക്കുമ്പോൾ
കോൺഗ്രസിലെ തന്നെ വളപ്പിൽ റസാഖ് പ്രസിഡന്റ് പദവി ഏറ്റെടുക്കും.
യു.ഡി.എഫിലെ തീരുമാനപ്രകാരം ആദ്യ ഒന്നര വർഷം മുസ്‍ലിം ലീഗിനും തുടർന്ന് ഒരു വർഷം ആർ.എം.പി.ഐക്കും ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ് പദവി. ഇതിൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദവി പങ്കിടുന്നത് സംബന്ധിച്ചാണ്
അനിശ്ചിതത്വം നിലനിന്നിരുന്നത്. ഏതായാലും
യു.ഡി.എഫ് നേതാക്കളുടെ സ്വരോചിതമായ ഇടപെടലുകൾക്കും നിരന്തര ചർച്ചകൾ ക്കുമൊടുവിൽ അനിശ്ചിതത്വം അവസാനിപ്പിക്കാനായി.
Follow us on :
Tags:
More in Related News
Please select your location.