Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 18:43 IST
Share News :
പറവൂർ കോടതി പരിസരം; സമരം ശക്തമാക്കാൻ ബിജെപി
പറവൂർ: ദുരവസ്ഥയിലായ പറവൂർ കോടതി പരിസരം ഉടൻ സഞ്ചാരയോഗ്യവും മാലിന്യമുക്തവുമാക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സമരം ചെയ്യാൻ തീരുമാനിച്ചു. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ടൈലുകൾ, വെള്ളക്കെട്ട്, മാലിന്യ കൂമ്പാരം ഇതാണ് പറവൂർ കച്ചേരി പരിസരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. നൂറ് കണക്കിന് ആളുകൾ നിത്യേന വന്നുപോകുന്ന നിരവധി സർക്കാർ സ്ഥാപനങ്ങളാണ് കോടതി പരിസരത്ത് പ്രവർത്തിക്കുന്നത്. ദുരവസ്ഥയിലായ കോടതി പരിസരം ഉടൻ സഞ്ചാരയോഗ്യവും മാലിന്യമുക്തവുമാക്കണമെന്നാവിശ്യപ്പെട്ട് ജൂലൈ 12 ന് ഉപവാസ സമരം നടത്തുവാൻ ബിജെപി പറവൂർ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു നേതൃയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി ടി.ജി.വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോമൻ ആലപ്പാട്ട്, അജി പോട്ടശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി.ജയപ്രകാശ്, രാജു മാടവന എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.