Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 09:40 IST
Share News :
ചാലകുടി: പെയിന്റ് ഗോഡൗണില് വൻ തീപിടുത്തം. നോർത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്ക്കാണു തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. രാവിലെ എട്ടരയോടെയാണു സംഭവം. ആളപായമില്ല.
തീയണക്കാൻ ശ്രമം തുടരുന്നു. ചാലകുടി, പുതുക്കാട്, ഇരിങ്ങാലകുട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. തൃശൂരിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ്.
പെയിന്റും, ടർപന്റും ഉൾപടേയുള്ളവ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. രാവിലെ തഴിലാളികൾ ഗോഡൗൺ തുറക്കാൻ എത്തിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. സമീപത്ത് നിരവധി സ്ഥാപനങ്ങളുള്ളതിനാൽ പരിസരത്തേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ്.ഗോഡൗണിലേക്ക് രക്ഷാപ്രവർത്തകർക്ക് പ്രവേശിക്കാനായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.