Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 22:15 IST
Share News :
തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ്, മീഡിയ, ദൃശ്യ മാധ്യമം), കലാസാഹിത്യം, കായികം (വനിത,പുരുഷന്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ ഒന്‍പത് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ നല്‍കാന്‍ കഴിയില്ല. അത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നല്‍കും.
സംസ്ഥാന യുവജന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജന ബോര്‍ഡിന്റെ www.ksywb.kerala.gov.in
വെബ്സൈറ്റിലും ലഭിക്കും.
ഫോണ്‍: 0471 2733139,2733602,2733777
Follow us on :
More in Related News
Please select your location.