Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തേശേരി സെന്റ്‌മേരീസ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

02 May 2025 14:16 IST

കൊടകര വാര്‍ത്തകള്‍

Share News :



കൊടകര: തേശേരി സെന്‍ര് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റേയും സംയുക്തതിരുനാളിന് കൊടിയേറി. വെളയനാട് പള്ളി വികാരി ഫാ.ജിനു വെണ്ണാട്ടുപറമ്പില്‍ കൊടികയറ്റം നിര്‍വഹിച്ചു. ഈ മാസം 10, 11 തിയതികളിലാണ് തിരുനാളാഘോഷം. 10ന് രാവിലെ 6.45ന് ഫാ.ജെയിംസ് അതിയുന്തന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,രൂപം എഴുന്നള്ളിച്ചുവെക്കല്‍ ,11ന് രാവിലെ 10ന് പ്രസുദേന്തിവാഴ്ച, ഫാ.ഷാജി തുമ്പേച്ചിറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഫാ.വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്റെ സന്ദേശം, വൈകീട്ട് 4.30ന് പ്രദക്ഷിണം, ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍ എന്നിവയുണ്ടാകും. വികാരി ഫാ.ജെയിന്‍ കടവില്‍ ,ജനറല്‍ കണ്‍വീനര്‍ ബെന്നി കള്ളിയത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റി തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.


Follow us on :

More in Related News