Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഎസ്ആർ തട്ടിപ്പ് കേസ്: മുഖ്യപ്രതി അനന്തു കൃഷ്ണൻ റിമാൻഡിൽ, തട്ടിപ്പിൽ പിരിവുകൾ നടന്നത് പല വിധത്തിൽ

06 Feb 2025 12:41 IST

Shafeek cn

Share News :

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്ണൻ റിമാൻഡിൽ. 5 ദിവസത്തേക്കാണ് അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം സത്യം പുറത്ത് വരുമെന്ന് അനന്തു കൃഷ്ണൻ പ്രതികരിച്ചു. കേസ് അന്വേഷണം നടക്കട്ടെയെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അനന്തു കൂട്ടിച്ചേര്‍ത്തു.


അതേസമയം കേസിന്റെ കൂടുതൽ വ്യവരങ്ങൾ പുറത്ത് വന്നു. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളില്‍ നിന്ന് ഈടാക്കിയത്. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്.


കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി.

Follow us on :

More in Related News