Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 12:27 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ ആചാരപ്രകാരം വൈക്കത്തപ്പന് മുക്കുടി നിവേദ്യം നടത്തി.
വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം കൊടികയറി പതിനാലാം നാളിൽ ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്കാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്. ഉത്സവ സമയത്ത് നിത്യനിദാനം ഉൾപ്പടെയുള്ള പുജ സംവിധാനങ്ങളിൽ വന്ന് പെട്ടെക്കാവുന്ന ജീർണ്ണതക്ക് പ്രതിവിധിയായി വൈക്കത്തപ്പന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി. തൃശൂർ വടക്കാഞ്ചേരി കുമരനെല്ലൂർ കൂട്ടൻ ചേരിൽ ശ്രീകുമാർ മൂസ തിന്റെ നേതൃത്വത്തിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധക്കൂട്ട് ഉത്സവ സമയത്ത് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ ഔഷധ കൂട്ട് ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്. മുക്കുടി നിവേദ്യം വാങ്ങി ഉപയോഗിക്കുവാൻ നൂറ് കണക്കിന് ഭക്തജനങ്ങളാണ് തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.