Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശ്വാസ് വ്യാപാരി കുടുംബസുരക്ഷ പദ്ധതി 11 കോടിയിലേക്ക്

22 Oct 2025 11:55 IST

NewsDelivery

Share News :

കോഴിക്കോട് : 2023 ജനുവരിയിൽ 25000-ൽപ്പരം അംഗങ്ങളെ ചേർത്ത് കോഴിക്കോട് - | ജില്ലയിൽ നടപ്പിലാക്കിയ ആശ്വാസ് വ്യാപാരി കുടുംബസുരക്ഷ 2023 ജൂലൈ മാസം മരണാനന്തര ഫണ്ട് വിതരണം തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 127 വ്യാപാരികൾ മരണപ്പെട്ടു. റെക്കോഡുകൾ ശരിയായ മുറക്ക് 107 കുടുംബങ്ങൾക്ക് ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണം ചെയ്‌തു കഴിഞ്ഞു.

10 ലക്ഷം രൂപ വീതം 3 കുടുംബങ്ങൾക്ക് കോഴിക്കോട് ടൗൺഹാ ളിൽ വെച്ച് 23.10.2025 (വ്യാഴം) ഉച്ചക്ക് 2.30ന് കൈമാറുന്നു. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.കെ.ബാപ്പുഹാജി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മാതൃഭൂമി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ശ്രീ.പി.വി.ചന്ദ്രൻ, പാരിസൺസ് മാനേജിങ് ഡയറക്ടർ എൻ.കെ.മുഹമ്മദലി എന്നിവർ പങ്കെ ടുക്കും. സംസ്ഥാന, ജില്ലാ, മണ്ഡലം വ്യാപാരി നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു.


വാർത്ത സമ്മേളനത്തിൽ വി.സുനിൽകുമാർ, ജില്ലാ ജന.സെക്രട്ടറി, മനാഫ് കാപ്പാട്, ജില്ലാ വൈസ്പ്രസിഡണ്ട്, എ.വി.എം.കബീർ, ജില്ലാ വൈസ്പ്രസിഡണ്ട്, എ.കെ.മൻസൂർ, ജില്ലാ സെക്രട്ടറി, പി.വി.എ.സിദ്ദീഖ്, മണ്ഡലം പ്രസിഡണ്ട് , ഷുക്കൂർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News