Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂരിലെ അങ്ങാടികള്‍ വൃത്തിയാക്കി

17 Mar 2025 19:20 IST

ENLIGHT KODAKARA

Share News :


ആളൂര്‍ :ആളൂരിനെ സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി അങ്ങാടികളില്‍ ശുചീകരണതൊഴിലാളികളുടെ സഹായത്തോടെ ശുചീകരണം നടത്തി. പ്രസിഡന്റ് കെ. ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. എസ്. വിനയന്‍, ഷൈനി തിലകന്‍,ടി.വി.ഷാജു , മിനി സുധീഷ്, ഓമന ജോര്‍ജ്, മേരി ഐസക്, ജിഷ ബാബു,വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് കെ. കെ. പോളി, വി.ഡി. ജോയ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രൂപ, വി.ഇ.ഒ ഷിഫാന, ടി. എസ്. ഷാജു, ഷാജന്‍ കള്ളിവളപ്പില്‍, ഷാജു ജോസഫ്,മുരളി എന്നിവര്‍ സംസാരിച്ചു. വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂര്‍, കനാല്‍ പാലം, കൊമ്പിടി, കുണ്ടായി സെന്ററുകളില്‍ ശുചീകരണം നടത്തി.


Follow us on :

More in Related News