Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 18:37 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങലിലെ വിവാദമായ റിംഗ് കമ്പോസ്റ്റ് നിർമാണ കേന്ദ്രം പൊളിച്ചു മാറ്റിയെങ്കിലും, മുസ്ലിം ലീഗ് - സി പി ഐ എം കനത്ത രാഷ്ട്രീയ പോരിലേക്ക് കടന്നു കഴിഞ്ഞു. ഇരു രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വാഗ്വാദത്തിലാണ്.
നഗരസഭയിൽ വേസ്റ്റ് കംപോസ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പ്രതിമാസം 30,000 രൂപ വാടക വാങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്ത എൻലൈറ്റ് ന്യൂസ് പുറത്ത് വിട്ടതിനെ തുടർന്നാണ് വിവാദങ്ങൾ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മറ്റ് സംഘടനകളും ഏറ്റെടുത്തത്.
പാലത്തിങ്ങൽ അങ്ങാടിയോട് ചേർന്ന ഭൂമിയിലാണ് മൂന്ന് വർഷത്തിലധികം കാലമായി പരപ്പനങ്ങാടി നഗരസഭയിലേക്കും ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള റിംഗ് കമ്പോസ്റ്റ് നിർമ്മിക്കുന്നത്. പരപ്പനങ്ങാടി നഗരസഭക്ക് ഈ ഇനത്തിൽ ഒരു രൂപ പോലും ലഭിക്കുന്നില്ല എന്നും ഉന്നതരായ ചില കൗൺസിലർമാരാണ് ലക്ഷക്കണക്കിന് രൂപ അഴിമതിപ്പണം കൈപ്പറ്റിയതെന്നും ആരോപണം ഉയർന്നിരുന്നു. എൻലൈറ്റ് ന്യൂസ് വാർത്തയെ തുടർന്ന് കംമ്പോസ്റ്റ് യൂണിറ്റ് ഇവിടെ നിന്ന് പൊളിച്ചു മാറ്റി തെട്ടടുത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
സമൂഹ മാധ്യമങ്ങൾ വഴി അടിസ്ഥാനരഹിതമായ ആരോപണം പ്രചരിപ്പിച്ച് സമൂഹ മദ്ധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നു എന്നതിൽ സി പി ഐ എം പ്രവർത്തകരായ അഫ്താബ് കൊളോളി, എ.പി. മുജീബ്, മഹ്ഷും പി.കെ എന്നിവർക്കെതിരെ പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദ് എന്നിവർ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് ഇതുവരെ ഇതിൽ നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് ലഭ്യമായ വിവരം.
പരപ്പനങ്ങാടി നഗരസഭാ ഇരുപതാം ഡിവിഷൻ കൗൺസിലർ കൂളത്ത് അസീസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് എന്നിവർക്കെതിരെ സി പി ഐ എം പ്രവർത്തകരായ എ.പി. മുജീബ് വിജിലൻസ് ഡി വൈ എസ് പി ക്കും, അഫ്ത്താബ് കൊളോളി തദ്ധേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിനും വേസ്റ്റ് കംമ്പോസ്റ്റ് യൂണിറ്റിലെ അഴിമതി വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ട്.
ഇരുകൂട്ടരും സമൂഹ മാധ്യമങ്ങളിൽ തുറന്ന പോര് തുടരുന്നതിനിടെ സി പി ഐ എം നെടുവ ലോക്കൽ കമ്മറ്റി നാളെ മെയ് 15 ന് പാലത്തിങ്ങലിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ സ്ഥാനത്തിന് വേണ്ടി മുസ്ലീം ലീഗിൽ തർക്കം രൂക്ഷമായതും, റിംഗ് കമ്പോസ്റ്റ് വിവാദവും പരപ്പനങ്ങാടിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ചൂടൻ ചർച്ചയായി മാറികഴിഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.