Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കി മെഡിക്കല്‍ കോളജില്‍ ആധുനിക ലാപ്രോസ്‌കോപ്പി സംവിധാനം

03 Dec 2024 19:42 IST

ജേർണലിസ്റ്റ്

Share News :



ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തിന് കീഴില്‍ ആധുനിക ലാപ്രോസ്‌കോപ്പി സംവിധാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. 58.5 ലക്ഷം രൂപ വില വരുന്ന നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും അടങ്ങിയ യൂണിറ്റാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിട്ടുള്ളത്. താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നടത്തുന്നതിനാണ് ഈ യൂണിറ്റുകള്‍ ഉപയോഗിക്കുക. ഉദര സംബന്ധമായ രോഗങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ അതിനൂതമനായ ഈ ഉപകരണം ഇടുക്കി മെഡിക്കല്‍ കോളേജിനും ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കും ഏറെ ഉപകാരമായിരിക്കും എന്ന് മന്ത്രി പറഞ്ഞു.നിലവില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സ്ഥാപിച്ചിട്ടുള്ള ലാപ്രോസ്‌കോപ്പി യൂണിറ്റുകളില്‍ ഏറ്റവും വിലയേറിയതും ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമായ യൂണിറ്റാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജ് വികസനത്തിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി ചടങ്ങില്‍ ഉറപ്പു നല്‍കി. റോഡ് വികസനം ഉടന്‍തന്നെ ആരംഭിക്കുമെന്നും അതിനുവേണ്ടി 18 കോടി രൂപ വക ഇരുത്തിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങില്‍ അറിയിച്ചു. ചടങ്ങിനു ശേഷം ലാപ്രോസ്‌കോപ്പി സംവിധാനത്തെ മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങും ഉണ്ടായിരുന്നു.ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടോമി മാപ്പിലകയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു കെ.റ്റി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ സുരേഷ് വര്‍ഗീസ്, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. നവാസ്, സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.സി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




Follow us on :

More in Related News