Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 23:12 IST
Share News :
ചെമ്പ്: ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ ഒൻപതിന് കൊടിമര ഘോഷയാത്രയും വൈകിട്ട് അഞ്ചിന് കുലവാഴ പുറപ്പാടിനും ശേഷം രാത്രി എട്ടിന് തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂ തിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ക്ഷേത്രം ചെയർമാൻ പി.കെ ദിനേശൻ, ജനറൽ കൺവീനർ എൻ.നാരായണൻ, കൺവീനർ പി.ശശിധരൻ, ട്രഷറർ പി.ജി ശ്രീവത്സൻ, വർക്കിംഗ് ചെയർമാൻ എസ്.ജയപ്രകാശ്, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അഞ്ചിന് രാത്രി ഏഴിന് തിരുവാതിര, 7.15-ന് ഭജന, ആറിന് രാത്രി ഏഴിന് വയലിൻ, 7.30-ന് തിരുവാതിര, എട്ടിന് ഓട്ടൻതുള്ളൽ, ഏഴിന് രാത്രി ഏഴിന് ഹിന്ദുസ്ഥാനി സംഗീതം, എട്ടിന് കഥകളി, എട്ടിന് രാവിലെ 11.30-ന് ഉത്സവബലി ദർശനം, ഉച്ചയ്ക്ക് അന്നദാനം, രാത്രി ഏഴിന് തിരുവാതിര, 8.30-ന് വലിയവിളക്ക്, വലിയകാണിക്ക. ഒൻപതിന് ഉച്ചയ്ക്ക് 12.30-ന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് കൊടിയിറക്ക്, തുടർന്ന് ആറാട്ട് പുറപ്പാട്, രാത്രി ഏഴിന് കല്ലുകുത്താംകടവിൽ ആറാട്ട്, തുടർന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.