Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 17:46 IST
Share News :
വയലാര്‍ കലാ സാംസ്‌കാരിക വേദി കുടുംബസംഗമം
കൊടകര: ആലപ്പുഴയിലെ വയലാര്‍ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച പാട്ടിന്റെ വഴിയേ ഗാനാലാപന പരിപാടിയില്‍ കൊടകര അഴകം സ്വദേശിനിയും സംഗീതാധ്യാപികയുമായ അജിതസുരേഷ് ഒന്നാം സ്ഥാനം നേടി. ആനന്ദപുരം സ്വദേശിയും വാദ്യാകലാകാരനുമായ അജി വടക്കൂട്ടിന് പ്രോല്‍സാഹനസമ്മാനം ലഭിച്ചു. ഇതോടനുബന്ധിച്ചു നടന്ന കവിതരചനമല്‍സരത്തില്‍ വാദ്യകലാകാരന്‍ കൂടിയായ കൊടകര ഉണ്ണി പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹനായി. ആലപ്പുഴയിലെ വയലാറിന്റെ വസതിയില്‍ നടന്ന വയലാര്‍കലാസാംസ്‌കാരിക വേദി കുടുംബസംഗമത്തില്‍ ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ സമ്മാനദാനം നടത്തി. സംവിധായകന്‍ വിനയന്‍, മുന്‍ മന്ത്രി കെ.ഇ.ഇസ്മയില്‍, ഗായിക പി.കെ.മേദിനി, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ,രാജീവ് ആലുങ്കല്‍, വയാലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.