Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 20:53 IST
Share News :
കൊല്ലം: കൊല്ലത്തിന് 75
ആഘോഷങ്ങള്‍ക്ക് വർണ്ണാഭമായ തുടക്കം.
കൊല്ലം ജില്ല രൂപീകൃതമായി 75 വര്‍ഷമായ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അഭിമാനകരമായ ചരിത്രത്തില്‍നിന്നുകൊണ്ട് മുന്നോട്ടുള്ള പ്രയാണമാണ് ആഘോഷകാലത്ത് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും മികവിന്റെ അടയാളപ്പെടുത്തലുകള്‍ ജില്ല നടത്തിയിട്ടുണ്ട്. മതസൗഹാര്‍ദത്തിന്റെ മാതൃകയും പുലര്‍ത്തി. പ്രകൃതിവിഭവ സമ്പന്നതയും എടുത്തുപറയേണ്ട പ്രത്യേകതയാണ്. കരിമണലിന്റെ നാടാണിത്. അപൂര്‍വ സസ്യ-ജീവജാല സമൃദ്ധിയും ഇവിടെയുണ്ട്. റെയില്‍വെയുടെ തുടക്കവും ഇന്നാട്ടിന് അവകാശപ്പെടാം. വിദേശഭാഷ പ്രാവീണ്യത്തിന്റെ പോയകാല ചരിത്രവും കൊല്ലത്തിന്റേതാണ്.
പ്രാദേശികമായ ഓര്‍മകളെ വീണ്ടെടുക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഒരു ചരിത്ര മ്യൂസിയം തന്നെ സ്ഥാപിക്കപ്പെടണം.
തൊഴിലിടങ്ങളിലേക്കുള്ള സ്ത്രീ സ്വത്രന്ത്ര്യത്തിന്റെ പാരമ്പര്യവും ജില്ലയ്ക്ക് അവകാശപ്പെടാം.
പുതുകാലത്തിന്റെ ആവശ്യകതയായ ജില്ലാ കോടതി സമുച്ചയം 100 കോടിയോളം രൂപ ചെലവില്‍ വരികയാണ്. തുറമുഖത്ത് വിദേശ യാനങ്ങളുമെത്തും. ശ്രീനാരായണ സര്‍വകലാശാലയ്ക്കും പുതിയ മന്ദിരം വരികയാണ്. പഴമയെ പുതിയ കാലവുമായിചേര്‍ത്തുള്ള പുരോഗതിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ് സി. ഉണ്ണികൃഷണന്‍, ചിറ്റുമല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പിള്ള, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സാം സമ്പത്ത് യൂജിന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കായിക പ്രതിഭകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ്, ജില്ലാ ശിശുക്ഷേമ സമിതി, എസ്. എന്‍. വനിതാകോളജ് എന്നിവടങ്ങളിലെ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊല്ലത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ച ലഘുഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
Follow us on :
More in Related News
Please select your location.