Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 16:24 IST
Share News :
മലപ്പുറം : ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനതല ക്വിസ്സ് മത്സരം ഒക്ടോബറില്‍ ബോര്‍ഡ് ആസ്ഥാന കാര്യാലയത്തില്‍ വെച്ച് നടത്തുന്നു. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല പ്രശ്‌നോത്തരിയുടെ ഭാഗമായുള്ള ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് മത്സരം ജില്ലാ ആസ്ഥാനത്ത് വെച്ച് ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് നടക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകളെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുക. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പേര്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം pomlp@kkvib.org എന്ന ഇ മെയിലില്‍ ഒക്ടോബര്‍ മൂന്നിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേര്‍ ഉള്‍പ്പെടുന്ന ഒരു ടീം മാത്രമെ പങ്കെടുക്കാവൂ. എല്ലാ ഗവ. സ്‌കൂളുകള്‍ക്കും അംഗീകൃത എയിഡഡ്, അണ്‍എയിഡഡ് സ്റ്റേറ്റ് സിബിഎസ്ഇ, ഐ.സി.എസ്.ഇ സിലബസ്സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ നിര്‍ബന്ധമായും പ്രിന്‍സിപ്പലിന്റെ (ഹെഡ്മാസ്റ്ററുടെ) സാക്ഷ്യപത്രം ഹാജരാക്കണം.
ജില്ലാതല മത്സരത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഏഴിന് രാവിലെ 9.30 ന് മത്സരം നടക്കുന്ന മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ പ്രിന്‍സിപ്പലിന്റെ/ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായെത്തി രജിസ്‌ട്രേഷന്‍ നടത്തണം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി സര്‍ട്ടിഫിക്കറ്റ് എന്നിവയും കൂടാതെ പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04832734807, 9495408275.
Follow us on :
Tags:
More in Related News
Please select your location.