Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നും 16 പവനോളം സ്വര്‍ണം മോഷ്ടിച്ചു

13 Nov 2024 12:41 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നും 16 പവനോളം സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ അറസ്റ്റില്‍. സൂര്യനെല്ലി സ്വദേശി സതീശ്(34) നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചിന്നക്കനാല്‍ ശാഖ അസിസ്റ്റന്റ് മാനേജരായ ജിതിന്‍ ഷാജിയുടെ വീട്ടില്‍ നിന്നാണ് പ്രതി സ്വര്‍ണം മോഷ്ടിച്ചത്. ഒരു മാസം മുന്‍പ് ജിതിന്റെ ഭാര്യ പഠന ആവശ്യത്തിനായി മുനിയറയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. അതിനു ശേഷം ജിതിന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിന്‍ വൈകിട്ടാണ് മടങ്ങിയെത്തുന്നത്. പകല്‍ സമയത്ത് വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുകള്‍ നിലയില്‍ ജിതിന്‍ താമസിക്കുന്ന വീട് തുറന്ന് അകത്തു കയറി അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍തന്നെ ഇവര്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും സതീശ് തിരുനെല്‍വേലിയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം തിരുനെല്‍വേലിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow us on :

More in Related News