Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:54 IST
Share News :
കോട്ടയം: വയനാട്ടിലും കോഴിക്കോട്ടുമുണ്ടായ
പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയവരിൽ ആദ്യഘട്ടമായി അഞ്ച് കുടുംബങ്ങൾക്ക് കേരള യൂത്ത് ഫ്രണ്ട് (എം) വീടുവെച്ചു കൊടുക്കും. വയനാടിന്റെ കണ്ണീരൊപ്പാൻ നാടൊന്നാകെ ഒരുമിക്കുമ്പോൾ, സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ രക്ഷാപ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഈ നാടിനും സർക്കാരിനുമൊപ്പം കെ എം മാണിയുടെ യുവജനപ്രസ്ഥാനം കൂടെയുണ്ടാകുമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം പ്രഖ്യാപിച്ചു.
ആദ്യത്തെ വീട് നിർമ്മിച്ച് നൽകാൻ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റി മുന്നോട്ടുവന്ന ഏറ്റവും ഹൃദയസ്പർശിയായ അനുഭവം കൂടി നേതൃയോഗത്തിൽ ഉണ്ടായി. കേരളത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനകളിൽ ഒന്നായിത്തീർന്നിരിക്കുന്നു ദുരന്തമെന്ന് നേതൃയോഗം വിലയിരുത്തി. നമ്മുടെയൊക്കെ ഹൃദയങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ട് ഒറ്റ രാത്രികൊണ്ട് ഇത്രയധികം പേരുടെ ജീവൻ അപഹരിക്കപ്പെട്ടതു മുതൽ, ദുരന്തമുഖത്ത് എല്ലാവരും ഒറ്റ മനസ്സോടെ പ്രവർത്തിക്കുന്ന കാഴ്ച ഏറ്റവും ആശ്വാസകരമാണ്.
ആ പ്രവർത്തനങ്ങളോട് ചേർന്നുനിൽക്കുന്ന കേരള യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഉൾപ്പെട്ട യുവജനനിരയെ അഭിവാദനം ചെയ്യുന്നു.
ഈ വേദന മുറിച്ചു കടക്കാനും ദുരന്തത്തിന്റെ ഇരകൾക്ക് സാന്ത്വനമേകാനും എത്ര സഹായം ഒഴുകിയെത്തിയാലും മതിയാവില്ല.
എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പോലെ മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹായ ഉദ്യമങ്ങളെ വരെ അപകീർത്തിപ്പെടുത്തുന്ന കുത്സിതമനസ്സുകൾ തല പൊക്കുന്നത് കേരളം കാണുന്നു. അപമാനകരമാണിത്. നാം എന്നും പുലർത്തിപ്പോന്നിട്ടുള്ള മാനവസാഹോദര്യ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കമാണെന്ന് കേരളം മനസ്സിലാക്കണം.
ദുരിതബാധിത സഹോദരങ്ങൾക്ക് സമാശ്വാസ ഹസ്തമായി അഞ്ചു വീടുകൾ നൽകുന്ന കേരള യൂത്ത് ഫ്രണ്ട് (എം) പ്രവർത്തനം പോലെ, വയനാട് ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്കു വേണ്ടി ഏറ്റവും ബൃഹത്തായ സന്നദ്ധപ്രവർത്തനങ്ങൾ കേരളമൊന്നാകെ ഏറ്റെടുക്കും. അതാകും ജനവിരുദ്ധർക്ക് കേരളം നൽകുന്ന മറുപടി. ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങൾ കേരള യൂത്ത് ഫ്രണ്ട് (എം) ദുരന്തമേഖലയിൽ ഏറ്റെടുക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ദുരന്തഭൂമി നേരിൽ സന്ദർശിച്ച് ആ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കേരളം വിറങ്ങലിച്ചുനിൽക്കുന്ന ഈ മുഹൂർഹത്തെ കരുത്തോടെ നേരിടാൻ മുന്നിൽ നിൽക്കുന്നത് യുവജനപ്രവർത്തകർക്കാകെ ഉന്മേഷത്തോടെ കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ പ്രചോദനമാണ്. ആ നേതൃത്വത്തിൻ്റെ ബലത്തിൽ, തുടർന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന എല്ലാവിധ പുനരധിവാസ പ്രവർത്തനങ്ങളിലും പൂർണ്ണ സമർപ്പണത്തോടെ കേരള യൂത്ത് ഫ്രണ്ട് (എം) മുന്നിലുണ്ടാവും.
Follow us on :
Tags:
More in Related News
Please select your location.