Sun May 18, 2025 6:51 PM 1ST
Location
Sign In
01 Jan 2025 22:30 IST
Share News :
ചാത്തന്നൂർ: കൊല്ലം താലൂക്ക്തല അദാലത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
പരമാവധി പരാതികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് പരിപാടിയിൽ അധ്യക്ഷയായ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
അദാലത്തുകൾ തുടങ്ങുന്നതിനു മുന്നോടിയായി 829 പരാതികളാണ് ലഭിച്ചത്.
ജില്ലാതല ഉദ്യോഗസ്ഥർ ഇവ പരിശോധനയ്ക്ക് വിധേയമാക്കി, 572 ഓളം പരാതികൾക്ക് പരിഹാരം കാണിച്ച് മറുപടി തയ്യാറാക്കിയിട്ടുണ്ട്.
അദാലത്ത് ദിനവും പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
എം.എൽ.എ.മാരായ എം മുകേഷ്, എം നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ജില്ലാ കലക്ടർ എൻ ദേവിദാസ്, എ.ഡി.എം ജി നിർമ്മൽ കുമാർ, സബ് കലക്ടർ നിഷാന്ത് സിൻഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.