Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷ്ഠാ ദിനം ആഘോഷിച്ചു

10 Mar 2025 23:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: കൊരേച്ചാല്‍ ശ്രീദുര്‍ഗ്ഗാ സ്വയംഭൂ കിരാതപാര്‍വ്വതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.  ശ്രീ ഭൂതബലി, പൊങ്കാല സമര്‍പ്പണം, ചുറ്റുവിളക്ക്, നിറമാല , അന്നദാനം, ഓവുങ്ങല്‍ സെന്ററില്‍ നിന്ന് വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലിവരവ് എന്നിവയുണ്ടായി. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ വിഷ്ണുനമ്പൂതിരി , മേല്‍ശാന്തി വെങ്ങിണിശ്ശേരി പുരുഷോത്തോമന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.  ക്ഷേത്രസമിതി പ്രസിഡന്‍ര് ് കൊച്ചുണ്ണി കര്‍ത്താ , സെക്രട്ടറി സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി 

വൈസ്പ്രസിഡണ്ട് സുധീഷ് വെട്ടിയാട്ടില്‍ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തുരുത്തുമ്മേല്‍, കണ്‍വീനര്‍ രമേഷ് പാറമേക്കാടന്‍, ഭഗ്‌നിമണ്ഡല്‍ പ്രസിഡണ്ട് സരസ സുരേഷ്, സെക്രട്ടറി ഷീല രാജന്‍, ട്രഷറര്‍ വത്സ തച്ചപ്പിള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


Follow us on :

More in Related News