Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 16:11 IST
Share News :
വൈക്കം: കേരള കോൺഗ്രസ് കേരളാ കർഷക യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കേര കർഷക സൗഹൃദ സംഗമങ്ങളുടെ സമാപനം സെപ്തംബർ 2, 3 തീയ്യതികളിൽ വൈക്കത്ത് നടക്കും. 100 മത് കേരകർഷക സംഗമവും കേരകർഷകരെ ആദരിക്കലും, കർഷക രക്തസാക്ഷികളെ അനുസ്മരിക്കലും നടക്കും. കേരകൃഷിയെ തകർച്ചയിൽ നിന്നും രക്ഷിക്കുക, കർഷകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുക, കേരകൃഷി വ്യാപകമാക്കുക, കർഷകരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടിന് രാവിലെ 11ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് കർഷകൻ്റെ പുരയിടത്തിൽ നാളികേര തൈനട്ട് സംഗമം ഉദ്ഘാടനം ചെയ്യും.3 ന് വൈകിട്ട് കർഷക രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഫ്രാൻസിസ് ജോർജ്ജ് എം പി യ്ക്ക് ചടങ്ങിൽ സ്വീകരണവും നൽകും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ്സിൻ്റെയും കർഷക യൂണിയൻ്റെയും പ്രമുഖ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്വ.തോമസ് ഉണ്ണിയാടൻ, കർഷ യൂണിയൻ ജില്ലാ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന, പോൾസൺ ജോസഫ്, സിറിൾ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.