Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 21:54 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയം വിജയദശമി ദിനത്തിൽ RSS റൂട്ട് മാർച്ചിന് അനുവദിച്ച പരപ്പനങ്ങാടി മുൻസിപ്പൽ ഭരണ സമിതിയുടെ നടപടിക്കെതിരെ സിപിഐ എം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തി. മാർച്ച് മുൻസിപ്പൽ കവാടത്തിൽ പോലീസ് തടഞ്ഞു. മാർച്ച് സി പി ഐ എം തിരുരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗങ്ങളും, പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലറുമാരായ തുടിശ്ശേരി കാർത്തികേയൻ, എൻ എം ഷമേജ് എന്നിവർ സംസാരിച്ചു. സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി എം. സുരേഷ് ബാബു സ്വാഗതവും, ധർമ്മരാജൻ അധ്യക്ഷതയും വഹിച്ച മാർച്ചിൽ പാല കണ്ടി വേലായുധൻ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.