Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 20:01 IST
Share News :
വൈക്കം.: ആചാര പൊലിമയോടെ വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യ വേല ആരംഭിച്ചു. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയോടെയാണ് സമൂഹ സന്ധ്യ വേലക്ക് തുടക്കമായത്.
വിശേഷാൽ വഴിപാടുകളും പ്രാതലും പുഷ്പാലങ്കാരവും ഒരുക്കിയിരുന്നു.
രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പു നടന്നു. എഴുന്നള്ളിപ്പിന് ഗജവീരൻ മുണ്ടക്കൽ ശിവനന്ദൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വൈക്കം ഹരിഹരയ്യർ നാദസ്വരവും ക്ഷേത്ര കലാപീഠം പഞ്ചവാദ്യവും ഒരുക്കി. ഭക്തിയുടെ നിറവിൽ വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമർപ്പണം നടന്നു. ദീപാരാധനക്ക് ശേഷം ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് സമൂഹം സെക്രട്ടറി കെ. സി. കൃഷ്ണമൂർത്തി ഒറ്റപണ സമർപ്പണത്തിന് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരും തൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം മേൽശാന്തി, തരണി ഇല്ലം ,കിഴ്ശാന്തി മാർ ,പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവരെ പേരു വിളിച്ച് ഒറ്റപ്പണ സമർപ്പണത്തിനായി ക്ഷണിച്ചു. സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നിട് ആ കിഴി പണത്തിൽ നിന്നു എടുത്ത ഒരു പണം കീഴിയായി മാറ്റി.. ഇത് അടുത്ത സന്ധ്യ' വേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. സമൂഹം ഭാരവാഹികളായ കെ.സി കൃഷ്ണമൂർത്തി ,പി.ബാലചന്ദ്രൻ , സുബ്രഹ്മണ്യൻ അംബികാ വിലാസ്, ഗോപാലക്യഷ്ണൻ ഇരുമ്പുഴി കുന്ന് മഠം, ബാലു കണി ചേരി, പി.വി രാമ നാഥൻ ,ആനന്ദ്, അർജുൻ ത്യാഗരാജൻ എന്നിവർ
ചടങ്ങിന് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.