Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയയപ്പ് നല്‍കി

04 May 2024 09:24 IST

Preyesh kumar

Share News :

മേപ്പയൂര്‍ : 40 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മേപ്പയൂര്‍ ചോതയോത്ത് താഴ അങ്കണവാടി ഹെൽപ്പർ കെ ശാരദയ്ക് എ എൽ എം എസ് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് മൈത്രി നഗറിൽ വെച്ച് യാത്രയയപ്പ് നല്‍കി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.


വാർഡ് മെംബർ പി .പ്രശാന്ത് അധ്യക്ഷനായി.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ടി .രാജൻ ഉപഹാര സമർപ്പണം നടത്തി.

ഐ.സി.സി..എസ് സൂപ്പർവൈസറായി തെരെഞ്ഞെടുത്ത പി.റീനാകുമാരിയെയും ചടങ്ങിൽ അനുമോദിച്ചു. കെ ശോഭന, വി. പി. രമ, ശ്രീ നിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, ടി. ചന്ദ്രന്‍ ചൈതന്യ, കെ.പി. രാമചന്ദ്രന്‍ , ശ്രീധരന്‍ കൂവല, മുജീബ് കോമത്ത്, ബാബുരാജ് പുളിക്കൂൽ, ടി.കെ. പ്രഭാകരന്‍ , റഫീന ചോതയോത്ത്, പി.കെ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.


ഫോട്ടോ: ചോതയോത്ത് താഴ അംഗണവാടിയിൽ നിന്നും വിരമിക്കുന്ന കെ.ശാരദയ്ക്ക് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉപഹാര സമർപ്പണം നടത്തുന്നു

Follow us on :

Tags:

More in Related News