Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴാ ശ്രീനരസിംഹസ്വാമിക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്താടനുബന്ധിച്ചുളള ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി.

15 May 2024 20:35 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കോഴാ ശ്രീനരസിംഹസ്വാമിക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്താടനുബന്ധിച്ചുളള ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി.കുടൽമന ഹരി നമ്പൂതിരി യജ്ഞം ദീപ പ്രകാശനം നടത്തി. നരസിംഹ ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ദശാവതാരം ചന്ദനം ചാർത്തിൽ ഇന്ന് വാമനാവതാരം ദർശിക്കാം.മെയ് 22നാണ് നരസിംഹ ജയന്തി. ഭാഗവത സപ്താഹ യജ്ഞം മെയ് 21 നു സമാപിക്കും. നരസിംഹജയന്തി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രി 8ന് അന്നദാനം.രാത്രി ഏഴിന് വിവിധ കലാപരിപാടികൾ. ഇന്ന് ആതിര എം ,അശ്വതി എം എന്നിവരുടെ സംഗീതസദസ്ല്.

16 ന് ശ്രീ ഭദ്ര തിരുവാതിര സംഘം കാളികാവ്, ശ്രീ രുദ്രശാസ്താതിരുവാതിര സംഘം മാഞ്ഞൂർ എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരകളി.

18ന് നൃത്ത സന്ധ്യ. 19ന് നളന്ദ അക്കാദമി ഓഫ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.21 ന് ദക്ഷയാഗം കഥകളി. 15മുതൽ  എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രസാദമൂട്ട്.

നരസിംഹജയന്തി ദിനമായ 22 ന് രാവലെ 6.00 മുതൽ കദളിക്കുല സമർപ്പണം. 7.00 മുതല്‍ മാതംഗി സത്യമൂർത്തി, കോട്ടയം വീരമണി,ഹരിരാഗ് നന്ദൻ, വത്സല രാമകൃഷ്ണൻ, വത്സല ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കുന്ന പഞ്ചരത്നകീര്‍ത്താലാപനം 10.00 മുതല്‍ ടി എസ് രാധാകൃഷ്ണനും സംഘവും  അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി 12.00 മണിക്ക് ലക്ഷ്മീനരസിംഹപൂജ, 1.00 മണി മുതല്‍ നരസിംഹസ്വാമിയുടെ പിറന്നാള്‍ സദ്യ. വൈകിട്ട് 6.30ന് ദീപാരാധന. എന്നിവ നടക്കും

Follow us on :

More in Related News