Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാതിയോട് തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവം: മുക്കം നഗരസഭ 50000 രൂപ പിഴയിട്ടു

20 Jul 2024 17:38 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപനഉടമക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടര്‍ സ്റ്റോണ്‍ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്‍റെ പെയ്ന്‍റ് ഗോഡൗണില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്കും മറ്റും ഒഴുക്കി വിട്ടത്. തോട്ടിലെ വെള്ളം പോലും കാണാത്ത തരത്തില്‍ മിക്ക ഭാഗങ്ങളിലും പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡില്‍ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളും കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ നേതൃത്വത്തിലുള്ല സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം പരിശോധനക്കായി എടുത്ത് ലാബിലേക്ക്അയച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.


https://youtu.be/5a7kNqAyrqA?si=aNpGynwCPiLNAIbl

Follow us on :

More in Related News