Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 22:40 IST
Share News :
കോഴിക്കോട് : മെയ് 31 ലോക പുകയിലരഹിത ദിനത്തിലെ പരിപാടികളോട് അനുബന്ധിച്ച് സബ് കലക്ടർ ഹർഷിൽ ആർ മീണയുടെ അധ്യക്ഷതയിൽ ജില്ലാ പുകയിലവിരുദ്ധ കോഡിനേഷൻ കമ്മിറ്റി യോഗം ഓൺലൈനായി ചേർന്നു.
ജില്ലാ ആരോഗ്യവകുപ്പ് അഡീഷണൽ ഡി എം ഒ ഡോ. എ പി ദിനേശ് കുമാർ ജില്ലയിലെ പുകയിലവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വിവിധ വകുപ്പുകൾ പുകയില നിയന്ത്രണത്തിൽ തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോട്പ (സിഗരറ്റ്സ് & അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്) പ്രാവർത്തികമാക്കാനും പുകയില വിരുദ്ധസമിതികൾ കൂടാനും പരിശോധന ശക്തിപ്പെടുത്താനും സ്കൂൾ അധികൃതർ ഉൾപ്പെടെ വിവിധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകാനും സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തപ്പെടുത്താനും ജാഗ്രതാ സമിതികൾ വഴി പ്രവർത്തനം ശക്തിപ്പെടുത്താനും സ്കൂളുകളിൽ ക്ലബുകൾ രൂപീകരിച്ച് പുകയിലവിരുദ്ധ പ്രവർത്തനം നടത്താനും തീരുമാനിച്ചു.
കൂടാതെ ലോക പുകയിലരഹിത ദിനം വിവിധ പരിപാടികളോടെ ജില്ലാതലത്തിൽ ആഘോഷിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഭക്ഷ്യസുരക്ഷ ഓഫീസർ, ജില്ലാ ഡ്രഗ്സ് കൺട്രോളർ, സെയിൽസ് ടാക്സ് ഓഫീസർ, വനിതാ ശിശു വികസന ഓഫീസർമാർ, അസിസ്റ്റന്റ് കമ്മീഷണർ (നർകോട്ടിക്സ്) തുടങ്ങിയവർ ഉൾപ്പെടെ വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.