Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 23:48 IST
Share News :
കോട്ടയം: കേരള ഗവ നഴ്സസ് അസോസിയേഷൻ (കെജിഎൻ) സമ്മേളനം ചൊവ്വാഴ്‌ച നടക്കും. രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിയ്‌ക്കും. കോട്ടയം തിരുനക്കര സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ്. പ്രസിഡന്റ് ടി ആർ രഘുനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി ജി ബിന്ദു ബായി അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ എച്ച് റസീന അധ്യക്ഷത വഹിക്കും. വിവിധ സർവീസ് സംഘടന നേതാക്കൾ, കെജിഎൻഎ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസിന് യാത്രയയപ്പ് നൽകും.
Follow us on :
Tags:
More in Related News
Please select your location.