Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടെയുണ്ട് കരുത്തേകാൻ : സ്കൂൾ തല ശിൽപശാല സംഘടിപ്പിച്ചു.

10 Jun 2025 11:04 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.സുഹൈൽ മാസ്റ്റർ മയ്യേരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഇ എം സൗദ, പി.വി. ഹുസൈൻ, കെ.വി. സാബിറ, പി. ജാഫർ ടി.സി. അബ്ദുൽ നാസർ പി. ഇസ്മായിൽ സംസാരിച്ചു. യുഅ അബൂബക്കർ നന്ദി ഭാഷണം നിർവ്വഹിച്ചു. മുനീർ താനാളൂർ നേതൃത്വവും നൽകി.


കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരെ പ്രാപ്‌തരാക്കുക. സങ്കീർണമായ സമകാലിക ലോകത്ത് വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന‌ങ്ങൾ തിരിച്ചറിയാനും കാരണങ്ങൾ കണ്ടെത്താനും, ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും അധ്യാപകരെ പരിശീലിപ്പിക്കുക.

വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്‌ഠിത പരിശീലനവും രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണവും നൽകാൻ അധ്യാപകരെ പ്രാപ്‌തരാക്കുക.ഈ പരിശീലനത്തിലൂടെ ലഭിച്ച അറിവും നൈപുണികളും പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക.വിദ്യാർത്ഥികളുടെ സമഗ്രവികസനം വിലയിരുത്തുകയും പിന്തുണാസംവിധാനങ്ങളെക്കുറിച്ചുള്ള ധാരണ ഉറപ്പുവരുത്തുകയും ചെയ്യുക. എന്നീ വിഷയങ്ങളാണ് സ്കൂൾ തല അധ്യാപക ശിൽപശാലയിൽ ചർച്ച ചെയ്തത്. തുടർന്ന് വിദ്യാലയത്തിലെ ഓരോ ക്ലാസുകളിലും വിവിധ ദിവസങ്ങളിലായി പദ്ധതി നടപ്പാക്കും.

Follow us on :

More in Related News