Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതം അഷ്ടപദിയില്‍ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍

29 Nov 2024 14:55 IST

ജേർണലിസ്റ്റ്

Share News :



കഞ്ഞിക്കുഴി: ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം അഷ്ടപദിയില്‍ ആണ്‍ - പെണ്‍ വിഭാഗങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം സുമേഷ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക രാജേഷ് എന്നിവരാണ് സ്‌കൂളിന് അഭിമാനമായി മാറിയത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദേവിക ഇതേ വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്. പേഴുംകണ്ടം ശ്രീസുബ്രഹ് മണ്യ സ്വാമി ക്ഷേത്രം മേല്‍ശാന്തി കട്ടപ്പന വലിയകണ്ടം കണ്ണംപറമ്പില്‍ രാജേഷ് കുമാര്‍ കെ.വിയുടെയും കട്ടപ്പന വനിതാ കോ. ഓപ്പറേറ്റീവ് ബാങ്ക് ക്ലര്‍ക്ക് അനിത രാജേഷിന്റെയും മകളാണ് ദേവിക. സഹോദരങ്ങള്‍: ദിയ രാജേഷ്, ദൃശ്യ രാജേഷ്. ഹൈസ്‌കൂള്‍ വിഭാഗം അഷ്ടപദിയില്‍ രണ്ടാം തവണയാണ് ഗൗതം ഒന്നാമതെത്തുന്നത്. എച്ച്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെണ്ടമേളം, ചെണ്ട തായമ്പക ടീമിലും ഗൗതം അംഗമാണ്. നരിയംപാറ സ്മിത ഭവനില്‍ കെ.എസ് സുമേഷിന്റെയും അമ്പിളിയുടെയും മകനാണ്.


Follow us on :

More in Related News