Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 14:51 IST
Share News :
കഞ്ഞിക്കുഴി: യു.പി വിഭാഗം ഹിന്ദി പ്രസംഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി മധ്യപ്രദേശുകാരി. മേരികുളം സെന്റ് മേരീസ് യു.പി സ്‌കൂള്‍ ആറാം ക്ലാസുകാരി എയ്ഞ്ചലീന മാറാവിയാണ് അതിഥിയായെത്തി താരമായത്. മൂന്ന് വര്‍ഷം മുമ്പ് മുമ്പാണ് എയ്ഞ്ചലീന മധ്യപ്രദേശ് മണ്ഡല സ്വദേശികളായ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കേരളത്തിലെത്തിയത്. തുടര്‍ന്ന് പിതാവ് മനോഹര്‍ മാറാവി മേരികുളം എസ്.എച്ച് കോണ്‍വെന്റില്‍ കര്‍ഷകനായി ജോലിക്ക് കയറി. മാതാവ് ശാന്തി മനോഹര്‍ മഠത്തിലെ തന്നെ പാചക സഹായിയുമായി. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം മഠത്തിലാണ് എയ്ഞ്ചലീനയുടെ താമസം. ലോങ്ങ് ജമ്പിലുള്‍പ്പെടെ കായിക ഇനങ്ങളിലും എംബ്രോയിഡറി വര്‍ക്കിലൂടെ പ്രവൃത്തിപരിചയ മേളയിലും സബ് ജില്ലാ തലത്തില്‍ സജീവമാണ് എയ്ഞ്ചലീന. സഹോദരങ്ങള്‍: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോയ്‌സ് മാറാവി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ജൂഹി മാറാവി.
Follow us on :
More in Related News
Please select your location.