Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 21:27 IST
Share News :
കൊടകര: ആഢംബര വാഹനത്തില്‍ അനധികൃതമായി കടത്തി കൊണ്ടുവന്ന 224 കുപ്പി മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. മാഹി പള്ളൂര്‍ സ്വദേശി ജംഷാദിനെയാണ് ( 50) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം പിടികൂടിയത്. മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തലിനെതിരെ ജില്ലാ പോലീസ് മേധാവി ആവിഷ്‌കരിച്ച പ്രത്യേക രാത്രികാല വാഹന പരിശോധനയില്‍ പുലര്‍ച്ചയോടെ അമിത വേഗത്തിലെത്തിയ കാര്‍ സംശയം തോന്നി പരിശോധിച്ചത്.വാഹനത്തിന്റെ ഡിക്കിയില്‍ രഹസ്യമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊടകര പേരാമ്പ്രയില്‍ ചാലക്കുടി സബ് ഡിവിഷന്‍ ഡാന്‍സാഫ് സ്‌കോഡും, കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.ചോദ്യം ചെയ്യലില്‍ കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തിവന്നയാളാണ് ജംഷാദെന്നും ആവശ്യക്കാരില്‍ നിന്നും വാട്‌സാപ്പ് വഴി ഓര്‍ഡര്‍ സ്വീകരിച്ചു വിവിധ സ്ഥലങ്ങളിലെത്തിച്ച് മദ്യവില്‍പ്പന നടത്തുകയാണെന്ന് ചെയ്യുന്നതെന്നും ജംഷാദ് പോലിസിനെ അറിയിച്ചു. കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് സംഘം പറഞ്ഞു
തൃശൂര്‍ റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങള്‍ ഉള്‍പെടുന്ന അക്രമങ്ങള്‍ അടുത്തയിടെ വര്‍ധിച്ചതോടെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. അതിന്റെ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് അനധികൃത മദ്യവുമായി ജംഷാദ് പിടിയിലാകുന്നത്. ഏതാനു ദിവസം മുന്‍പാണ് സമാനമായ പരിശോധനയില്‍ കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ കിങ്ങിണി ഷിജോയെ അന്‍പത് ഗ്രാമോളം രാസലഹരിയുമായി ഈ അന്വേഷണ സംഘംപിടികൂടിയത്.കൊടകര എസ്.എച്ച്.ഒ പി കെ ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ അരിസ്‌റ്റോട്ടില്‍, എഎസ്‌ഐമാരായ ബൈജു, ഷീബ, ഗോകുലന്‍, ബിനു പൗലോസ്, സീനിയര്‍ സിപിഒമാരായ ഷിജു, സഹദ്, സനല്‍, സിപിഒമാരായആഷിക്,ശ്രീജിത്, ഡാന്‍സാഫ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ ഷനൂഹ് സി കെ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.