Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 19:12 IST
Share News :
ധാരണാപത്രം ഒപ്പിട്ടു
പറവൂർ: യുവാക്കൾക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്തും ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പിട്ടു.
യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിന് ടെക്നോ വാലി ലോക്കൽ സെൽഫ് ഗവൺമെന്റ് യൂത്ത് എൻ പവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒരു പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ അന്വേഷകരായ 200 പേർക്ക്
അഞ്ചുദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക് ഷോപ്പുകൾ, സൈബർ സെക്യൂരിറ്റി, എ ഐ മിഷൻ ലേർണിംഗ് ഡാറ്റാ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിക്കും. വ്യവസായം തുടങ്ങുന്നതിനാവശ്യമായ കഴിവും താൽപര്യവുമുള്ളവർക്ക്
മാർഗനിർദേശങ്ങൾ, തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിലിംഗ് എന്നിവയും നൽകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, സെക്രട്ടറി പി വി പ്രതീക്ഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിംന സന്തോഷ്, സി എം രാജഗോപാൽ, ആന്റണി കോട്ടക്കൽ, സജന സൈമൺ, പ്ലാൻ കോഡിനേറ്റർ പി കെ സുനിൽ, ടെക്നോ വാലി അസിസ്റ്റൻസ് ജനറൽ മാനേജർ ഡോ. കെ വി സുമിത്ര എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.