Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കിറ്റുകളുമായി എസ് കെ പി.എസ്.

13 Sep 2024 22:41 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ അധ്യാപകരും കുട്ടികളും  ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വീടുകളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ഷൈനി സ്റ്റീഫന്റെ സഹായത്തോടെയാണ് അർഹരായ വീടുകളെ കണ്ടെത്തി അവിടെ ഓണക്കിറ്റുകൾ എത്തിച്ചു കൊടുത്തത് . ഓണസദ്യയ്ക്ക് വേണ്ട സാധനങ്ങൾ എല്ലാം കിറ്റിൽ ഉണ്ടായിരുന്നു. ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികൾ ചേർന്നാണ് കിറ്റിന് വേണ്ട തുക സ്വരൂപിച്ചതും കിറ്റ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകിയതും. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ജിൻസ് അലക്സാണ്ടറിനൊപ്പം വാർഡ് മെമ്പർ ഷൈനി സ്റ്റീഫൻ, പിടിഎ പ്രസിഡണ്ട് ജനി റോബിൻ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News