Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 15:04 IST
Share News :
ചാവക്കാട്:തിരുവത്ര അയിനിപ്പുള്ളി ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി മഹോത്സവം ചൊവ്വാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രം തന്ത്രി സർവ്വശ്രീ കാർളി വടക്കുംമ്പാട്ട് മന കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.തിങ്കളാഴ്ച്ച തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് ആറുമണിക്ക് ഹനുമാൻ സ്വാമിയുടെ ഗോളക താലം,വാദ്യം എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ട് രാത്രി 7.30-ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.തുടർന്ന് ശ്രീരാമ നാമാർച്ചന ഉണ്ടായിരിക്കും.മഹോത്സവ ദിനത്തിൽ പുലർച്ചെ 4.30-ന് നിർമ്മാല്യദർശനം,5.30-ന് ഗണപതിഹവനം,6-ന് ഉഷ പൂജ,കാലത്ത് 7-ന് സർപ്പക്കാവിൽ കലശപൂജ,8.30-ന് ഭദ്രകാളിക്കും,വിഷ്ണുമായയ്ക്കും നവകം പഞ്ചഗവ്യം,കലശപൂജ,9-ന് ഹനുമാൻ സ്വാമിക്ക് പഞ്ചവിംശതി കലശാഭിഷേകം,9.30-ന് ഉച്ചപൂജ,10.30-ന് നടയ്ക്കൽ പറ,11.30-ന് പിറന്നാൾ ഊട്ട്,12.30-ന് പ്രസാദ ഊട്ട്,വൈകിട്ട് 4-ന് തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ നിന്ന് സുബി തിരുവത്രയുടെ ചെണ്ടമേളത്തോട് കൂടി പൂത്താലം എഴുന്നെള്ളിപ്പ്,6.30-ന് ദീപാരാധന,7.30-ന് അത്താഴപൂജ എന്നിവ ഉണ്ടാകുമെന്നും,ക്ഷേത്രം മേൽശാന്തി അനൂപ് ശർമ്മ പൂജകൾക്ക് നേതൃത്വം നൽകുമെന്നും ക്ഷേത്രം രക്ഷാധികാരി അയിനിപ്പുള്ളി സുനിൽകുമാർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.